എംപ്ലോയബിലിറ്റി സ്‌കില്‍സ്; ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഗവ. ഐടിഐകളില്‍ 2023 - 24 അധ്യായന വര്‍ഷത്തില്‍ 'എംപ്ലോയബിലിറ്റി സ്‌കില്‍സ്' എന്ന വിഷയം പഠിപ്പിക്കാന്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത എംബിഎ/ ബിബിഎ/ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ഏതെങ്കിലും ഡിസിപ്ലിനില്‍ ഡിപ്ലോമയോടൊപ്പം രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍ ടി.ഒ.ടി കോഴ്‌സും കൂടാതെ പ്ലസ് ടു/ ഡിപ്ലോമയോ അതിന് ഉയര്‍ന്ന കോഴ്‌സുകളിലോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കംപ്യൂട്ടറിന്റെ അടിസ്ഥാനം എന്നിവ പഠിച്ചിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 6 (വെള്ളി) രാവിലെ 10 ന് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐടിഐയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍: 0495 2461898.
pudukad news puthukkad news

Post a Comment

0 Comments