സര്‍ക്കാര്‍ വാഹനം സ്വകാര്യ ആവശ്യത്തിന് പഞ്ചായത്ത് പ്രസിഡണ്ട് ഉപയോഗിച്ചതായി പരാതി
സര്‍ക്കാര്‍ വാഹനം സ്വകാര്യ ആവശ്യത്തിന് പഞ്ചായത്ത് പ്രസിഡണ്ട് ഉപയോഗിച്ചതായി പരാതിയുമായി കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി. കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണവുമായി രംഗത്ത് എത്തിയത് . പൊതു അവധി ദിവസമായ ഒക്ടോബര്‍ രണ്ടിന് എറണാകുളം ജില്ലയിലെ ഉദയം പേരൂരില്‍ നടന്ന വിവാഹ ചടങ്ങിലാണ് പഞ്ചായത്ത്  പ്രസിഡണ്ട് പഞ്ചായത്ത് വാഹനത്തിന്‍ എത്തിയതായി പറയുന്നത്. കെ.എല്‍ 64 സി 52 71 എന്ന നമ്പറിലുള്ള സൈലോ കാറില്‍ താല്‍ക്കാലിക ഡ്രൈവറെ നിയമിച്ചാണ് പഞ്ചായത്ത് പ്രസിഡണ്ട് യാത്ര ചെയ്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇതു കൂടാതെ പൊതു അവധി ദിവസങ്ങളില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇത്തരം  സ്വകാര്യ ഡ്രൈവര്‍മാരെ വെച്ച് വാഹനം സ്വാകാര്യ ആവശ്യങ്ങള്‍ക്കും മറ്റും കൊണ്ട് പോകാറുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ഇതില്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എം കെ ഷൈന്‍ പഞ്ചായത്ത് സെക്രട്ടറിക്കും,  ജില്ലാ കളക്ടറിനും ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍  പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്മാരായസദാശിവന്‍ കുറുവത്ത്, വിനയന്‍ തോട്ടാപ്പിളളി , കോണ്‍ഗ്രസ് മണ്ഡലം  വൈസ് പ്രസിഡണ്ട് വി.ആര്‍ രഞ്ജിത്ത് എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments