കോടാലി ഗവ. എല്‍.പി സ്‌കൂളിന് ഇനി ഓഡിറ്റോറിയവും സ്വന്തം

 
സംസ്ഥാനത്തെ മികച്ച എല്‍.പി സ്‌കൂളുകളില്‍ ഒന്നായ കോടാലി ഗവ. എല്‍.പി സ്‌കൂളിന് ഓഡിറ്റോറിയം എന്ന സ്വപ്നവും യാഥാര്‍ത്ഥ്യമായി. 

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 53 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന വിദ്യാലയങ്ങളില്‍ ഒന്നായിരുന്ന കോടാലി എല്‍.പി സ്‌കൂള്‍ ഇന്ന് അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ അടക്കം എല്ലാ മേഖലകളിലും മികവു പുലര്‍ത്തുന്ന മാതൃക വിദ്യാലയമാണ്. 

ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി അധ്യക്ഷത വഹിച്ചു.  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദിവ്യ സുധീഷ്, വി.എസ് നിജില്‍, സ്‌കൂള്‍ പ്രധാന അധ്യാപിക ശകുന്തള പി.എം, പി.ടി.എ. പ്രസിഡന്റ് കെ.പി പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.


Post a Comment

0 Comments