കേരള കാര്ഷിക സര്വ്വകലാശാലയുടെ കീഴിലുള്ള തവനൂര് കേളപ്പജി കോളേജ് ഓഫ് അഗ്രികള്ച്ചറല് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിലെ (കെ.സി.എ.ഇ.ടി) ബി ടെക് അഗ്രികള്ച്ചറല് എഞ്ചിനീയറിങ്, ബി ടെക് ഫുഡ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് നടത്തുന്നു. കീം 2023 റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്വേഷന് പാലിച്ചുകൊണ്ടും ആയിരിക്കും അഡ്മിഷന് നടത്തുക. താല്പര്യമുള്ള വിദ്യാര്ത്ഥികള് എല്ലാ രേഖകളും സഹിതം മലപ്പുറം ജില്ലയിലെ തവനൂര് കേളപ്പജി കോളേജ് ഓഫ് അഗ്രികള്ച്ചറല് എന്ജിനീയറിങ് ടെക്‌നോളജിയില് സെപ്റ്റംബര് 21 ന് രാവിലെ 10 നകം ഹാജരാകണം. കൂടുതല് വിവരങ്ങള്ക്ക് www.kcaet.kau.in, www.kau.in എന്നീ വെബ്‌സൈറ്റുകള് സന്ദര്ശിക്കുക. ഫോണ്: 0494 2686214.
Tags
EDUCATION