വെണ്ടോർ സെൻ്റ് മേരീസ് പള്ളിയിൽ പ്രതിഷ്ഠാ തിരുനാളും ഊട്ട് നേർച്ചയും ശനി, ഞായർ ദിവസങ്ങളിൽ


വെണ്ടോർ സെൻ്റ് മേരീസ് പള്ളിയിൽ നൂറാമത് പ്രതിഷ്ഠാ തിരുനാളും ഊട്ട് നേർച്ചയും ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പുതുക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.ശനിയാഴ്ച രാവിലെ നടക്കുന്ന ആഘോഷമായ പാട്ടുകുർബ്ബാനക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ.ജോസ് വള്ളൂരാൻ കാർമ്മികത്വം വഹിക്കും. തുടർന്ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വയ്ക്കൽ, ഊട്ട് നേർച്ച വെഞ്ചിരിപ്പ്, ഊട്ട് വിതരണം, മാതാവിന് കിരീടം സമർപ്പിക്കൽ എന്നിവ നടക്കും.ഞായറാഴ്ച രാവിലെ നടക്കുന്ന പാട്ടുകുർബ്ബാനക്ക് ഫാ.ഡേവിസ് പുലിക്കോട്ടിൽ കാർമ്മികത്വം വഹിക്കും. ഡോ. ഫാ.സെബാസ്റ്റിൻ ചാലക്കൽ തിരുനാൾ സന്ദേശം നൽകും.വൈകിട്ട് തിരുനാൾ പ്രദക്ഷിണം, ഫാൻസി വെടിക്കെട്ട് എന്നിവ നടക്കും.സഹ വികാരി ഫാ.ഷിംജോ കുറുമ്പിലായി, ജനറൽ കൺവീനർ അജി മഞ്ഞളി, പിആർഒ ജീത്ത് പാറയ്ക്കൽ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price