കേരള മഹിളാസംഘത്തിൻ്റെ നേതൃത്വത്തിൽ ഓപ്പൺ സ്ക്രീൻ ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിച്ചു

കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഓപ്പൺ സ്ക്രീൻ ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര താരവും സംസ്ഥാന അവാർഡ് ജേതാവുമായ സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം പ്രസിഡണ്ട് ഷീല ജോർജ് അധ്യക്ഷത വഹിച്ചു.സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്.പ്രിൻസ് സിജി പ്രദീപിനെ ആദരിച്ചു. മണ്ഡലം സെക്രട്ടറി പി.കെ. ശേഖരൻ, അസിസ്റ്റൻ്റ് സെക്രട്ടറി സി.യു. പ്രിയൻ, ടി.കെ. ഗോപി, വി.കെ. വിനീഷ്, രക്ത കുമാരി, സജിത രാജീവ്, രേഖ കിഷോർ, രാജി രാജൻ, അജിത മാധവൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments