ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു.
പുതുക്കാട് സേവാഭാരതിയുടെ നേതൃത്വത്തിൽ നടന്ന ആചരണ പരിപാടിയിൽ
പുതുക്കാട് സേവാഭാരതി വൈസ് പ്രസിഡന്റ് രഘുനാഥ് അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാപ്രമുഖ് വി.യു. ശശി മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ നിക്സൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് സേവാഭാരതി പ്രവർത്തകർ എല്ലാ അധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം രശ്മി ശ്രീഷോബ്,ട്രഷറർ സുഭാഷ്,ജോയിൻ സെക്രട്ടറി ശ്രീഷോബ്,ഐടി കോർഡിനേറ്റർ പി.ആർ. മിറാജ്, സി.യു.ബിജു എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ