നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപകരെ ആദരിച്ചുകൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഗുരുവന്ദനം നടത്തി. സ്കൂൾ മാനേജർ സി. രാഗേഷ്  സന്ദേശം നൽകി. വിദ്യാലയ സമിതി പ്രസിഡൻ്റ് ടി.സി. തിലകൻ, പ്രിൻസിപ്പാൾ കെ.ആർ. വിജയലക്ഷ്മി, വൈസ് പ്രിൻസിപ്പാൾ അജി വേണുഗോപാൽ, മാതൃസമിതി പ്രസിഡൻ്റ് നിസ രാജേഷ് എന്നിവർ സംസാരിച്ചു.തുടർന്ന്
വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി.

Post a Comment

0 Comments