പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സൗജന്യ പരിശീലനം




പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ സൗജന്യ തൊഴിലധിഷ്ഠിത  കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുകളിലാണ് പരിശീലനം നടത്തുന്നത്. മൂന്നു മുതല്‍ നാലുമാസം വരെ ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ സ്റ്റൈപന്റ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്റും കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.

 താല്‍പര്യമുള്ളവര്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഫസ്റ്റ് ഫ്ളോര്‍ ബി.എസ്.എന്‍.എല്‍ സെന്റര്‍, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് കോപ്പി, ഫോട്ടോയും സഹിതം ഒക്ടോബര്‍ പത്തിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2429000, 9995495396.


Post a Comment

0 Comments