ഒല്ലൂരിൽ റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു. ഒല്ലൂർ ചിരിയങ്കണ്ടത്ത് കാരക്കട ബിജു (55) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. ഒല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് സമീപത്തായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. ഒല്ലൂർ വ്യവസായ എസ്റ്റേറ്റിലെ മോളി എൻറർപ്രൈസസ് ജീവനക്കാരനാണ്.