പ്രമേഹമുള്ളവർക്ക് മാതൃകാ ഭക്ഷണക്കൂട്ട് വികസിപ്പിച്ചെടുത്ത് മലയാളി ഡോക്ടർമാർ. തൃശ്ശൂർ ഗവ.മെഡിക്കല്‍ കോളേജിലെ പാത്തോളജി വിഭാഗം അസി. പ്രൊഫസറും കേരള ആരോഗ്യസർവകലാശാല ജനിതകശാസ്ത്രവിഭാഗം അധ്യാപകനുമായ ഡോ. പി.എസ്. വാസുദേവൻ, തൃശ്ശൂർ ജൂബിലി മെഡിക്കല്‍ കോളേജിലെ ഗവേഷണവിഭാഗം തലവനായ ഡോ. ഡി.എം. വാസുദേവൻ എന്നിവരാണ് പുതിയ ഭക്ഷണക്രമം വികസിപ്പിച്ചത്.പ്രാദേശിക പരമ്പരാഗത വിഭവങ്ങളുടെ കൂട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. കാലിഫോർണിയയില്‍നിന്നുള്ള 'ക്യൂരിയൻസ് മെഡിക്കല്‍ സയൻസ് ജേണലി'ലാണ് ഇവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.അന്നജത്തില്നിന്നുള്ള ഊർജം അൻപതുശതമാനമാക്കി ചുരുക്കിയാണ് പ്രമേഹചികിത്സയ്ക്കുള്ള ആഹാരക്കൂട്ട് രൂപകല്പനചെയ്തിട്ടുള്ളത്. കുത്തരിയും ആട്ടയും പയറുമാണ് പ്രധാന ഊർജവിഭവങ്ങള്‍. എള്ളെണ്ണ, തവിടെണ്ണ, വെളിച്ചെണ്ണ എന്നിവ പ്രത്യേക അനുപാതത്തില്‍ ഉള്‍പ്പെടുത്തി കൊഴുപ്പിന്റെ അനുപാതം സമീകരിച്ച് പൂരിത, അപൂരിത കൊഴുപ്പുകള്‍ തുല്യമാക്കി.നിശ്ചിതതോതില്‍ ഉലുവയും ചണപ്പയറുംചേർത്ത് ഒമേഗാ കൊഴുപ്പമ്ളങ്ങളുടെ അനുപാതം 4:1 ആക്കി ക്രമീകരിച്ചിട്ടുമുണ്ട്. കുമ്പളങ്ങ, മുരിങ്ങയില, പേരയ്ക്ക, നെല്ലിക്ക എന്നിവയാണ് ആഹാരക്കൂട്ടുകളിലെ പ്രധാന പച്ചക്കറിയിനങ്ങള്‍. പുതിയ ഭക്ഷണക്കൂട്ട് ശരീരത്തില്‍ ഇൻസുലിന്റെ അളവ് ക്രമപ്പെടുത്താൻ സഹായിക്കും.
Where we can get this product.
മറുപടിഇല്ലാതാക്കൂ