Pudukad News
Pudukad News

കബാലിയെ വാഹനം ഇടിപ്പിച്ച്‌ പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തില്‍ നടപടിയെടുക്കാൻ വനം വകുപ്പ്.വാഹനം തിരിച്ചറിഞ്ഞു

 


കാട്ടാന കബാലിയെ വാഹനം ഇടിപ്പിച്ച്‌ പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തില്‍ നടപടിയെടുക്കാൻ വനം വകുപ്പ്. റോഡിന് കുറുകെ നിന്ന ആനയെ പ്രകോപിപ്പിച്ചവർ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു.തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനമാണ് കബാലിയുടെ അടുത്തെത്തിച്ച്‌ പ്രകോപനം സൃഷ്ട്ടിക്കാൻ ശ്രമിച്ചത്. ഹോണ്‍ മുഴക്കിയും വാഹനം മുന്നോട്ടെടുത്തുമായിരുന്നു മദപ്പാടുള്ള കാട്ടാന കബാലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുള്ളപ്പോള്‍ ആയിരുന്നു തമിഴ്നാട് സ്വദേശികളുടെ ഈ പ്രവർത്തി. ഇക്കാര്യങ്ങളും അന്വേഷിക്കാൻ നിർദേശം നല്‍കി.ഇന്നലെയാണ് മതപ്പാടിലുള്ള ഒറ്റയാൻ കബാലി അന്തർ സംസ്ഥാന പാതയില്‍ ആനക്കയത്ത് 15 മണിക്കൂറിലധികം നിലയുറപ്പിച്ചത്.ഇതേതുടർന്ന് വാഴച്ചാല്‍ മലക്കപ്പാറ റോഡില്‍ പൂർണ്ണമായും ഗതാഗതം നിലച്ചിരുന്നു. ഇടയ്ക്ക് അല്പനേരം മാറിയെങ്കിലും വീണ്ടും ആന റോഡിന് നടുവിലേക്ക് വന്നതോടെ ഒരു രാത്രി മുഴുവൻ നിരവധി വാഹനങ്ങള്‍ ഉള്‍ക്കാട്ടില്‍ കുടുങ്ങി. നേരം പുലർന്ന ഏഴരയോടെ ആന റോഡിനോട് ചേർന്ന് ഇല്ലിക്കാട്ടിലേക്ക് കയറിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.അതേസമയം, മതപ്പാടുള്ള ആന കാടുകയറുന്നത് വരെ പാതയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് വനംവകുപ്പ്. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price