ബൈക്കില്‍ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റില്‍. കാട്ടൂർ-എടതിരിത്തി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറന്പില്‍ വീട്ടില്‍ ശ്രീജിത്ത്(30) ഓടിച്ച മോട്ടോർ സൈക്കിളില്‍ പിറകിലൂടെ വന്ന കാർ ഇടിക്കുകയായിരുന്നു.തുടർന്ന് കാർ നിർത്താതെ പോയി.അപകടത്തില്‍ ശ്രീജിത്തിന്‍റെ വലതുകാല്‍പാദത്തിലെ എല്ലുപൊട്ടിയിരുന്നു. ഈ കേസിലെ പ്രതിയായ പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി മുളങ്ങില്‍ വീട്ടില്‍ അദീഷി(29)നെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് രാത്രിയിലായതിനാല്‍ വാഹനത്തിന്‍റെ നന്പർ ലഭിച്ചിരുന്നില്ല.സിസിടിവി ദൃശ്യങ്ങളും വർക്ക്ഷോപ്പുകളും ആർടിഒ ഓഫീസുകളും കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലൂടെ ആയിരത്തേളം വാഹനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചാണ് അപകടത്തിനിടയാക്കിയ വാഹനവും പ്രതിയെയും കണ്ടെത്തിയത്. 2022 ഒക്ടോബർ 22ന് മൂന്നുപീടിക ബീച്ച് റോഡില്‍ വീട്ടമ്മയും മകളും സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിട്ടശേഷം നിർത്താതെ മുങ്ങിയ കേസിലും അദീഷ് പ്രതിയാണ്.കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ഇ.ആർ. ബൈജു, എസ്‌ഐമാരായ തുളസിദാസ്, ഫ്രാൻസിസ്, എഎസ്‌ഐ സി.ജി ധനേഷ്, എസ്‌സിപിഒ അജിത്കുമാർ, സിപിഒ രമ്യ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ