ആമ്പല്ലൂർ വരന്തരപ്പിള്ളി റോഡിൽ കരുവാപ്പടിക്കും വരാക്കര കപ്പേ ളക്കും ഇടയിലായി റോഡിൽ രൂപപ്പെട്ട കുഴികൾ ഇരുചക്ര വാഹനങ്ങൾക്കും ചെറു വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നു. ഇരുചക്രവാഹനങ്ങൾ പലതും ഈ കുഴിയിൽ ചാടി നിയന്ത്രണം തെറ്റുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ പ്രത്യേകിച്ച് മഴയുള്ളപ്പോൾ ഇതുവഴി സഞ്ചരിക്കുന്ന ചെറു വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് തന്നെയാണ് ഉണ്ടാകുന്നത്. സാധാരണ റോഡിൽ ഉണ്ടാകുന്ന ചെറിയ കുഴികളെ അപേക്ഷിച്ച് ആഴക്കൂടുതലുള്ള വയാണ് കരുവാപ്പടിയിലേത്.
റോഡിലെ കുഴികൾ സംബന്ധിച്ച് പരാതിപ്പെട്ടിട്ടും നടപടി എടുക്കുന്നില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു
പുതുക്കാട് മുപ്ലിയം റൂട്ടിലും വളവുകളിൽ കുഴിയാണ്. വലിയ വലിയ കുഴികളാണ്
മറുപടിഇല്ലാതാക്കൂ