തൃശൂർ പൂരത്തിത്തിൻ്റെ ഭാഗമായി പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായത് 19 മോഷ്ടാക്കൾ.ശക്തൻ സ്റ്റാൻഡ് പരിസരത്ത് കെഎസ്ആർടിസി ബസിൽ കയറുന്നതിനിടെ എറണാകുളം സ്വദേശിയുടെ മൊബൈൽ മോഷ്ടിച്ച നാലുപേർ ഉൾപ്പടെയാണ് 19 പേരെ ഈസ്റ്റ് പോലീസ് പിടികൂടിയത്.
കുഴൽമന്ദം ചാത്തന്നൂർ സ്വദേശിയായ വടപ്പിള്ളി വീട്ടിൽ ശിവശങ്കരപണിക്കർ, നിലമ്പൂർ കുന്നുമേപ്പട്ടി സ്വദേശിയായ ചെമ്പിൽ വീട്ടിൽ ഷമീർ, കണ്ണൂർ വളപ്പട്ടണം സ്വദേശിയായ പഴയകല്യാളവളപ്പിൽ വീട്ടിൽ ഷാഹിർ, മലപ്പുറം പുതിയകടപ്പുറം സ്വദേശിയായ അരിയൻെറ പുരയ്ക്കൽ വീട്ടിൽ സുഫിയാൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം ഈസ്റ്റ് പോലീസ് പിടികൂടിയത്. അന്വേഷണത്തിൽ പ്രതികൾക്ക് വിവിധ സ്റ്റേഷനുകളിലായി 24 ഓളം കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.