കൊലപാതകം, കൊലപാതക ശ്രമം തുടങ്ങി 15 ഓളം കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. പുത്തൂർ പൊന്നൂക്കര സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ 30 വയസുള്ള വിഷ്ണുവിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ തടങ്കലിലാക്കിയത്.ജില്ലാ മജിസ്ട്രേറ്റിൻ്റെ ഉത്തരവ് പ്രകാരമാണ് കാപ്പ ചുമത്തിയത്.ഒല്ലൂർ എസ്എച്ച്ഒ പി.എം.വിമോദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.