കവർച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തു.
പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി തേമാലിപറമ്പിൽ വീട്ടിൽ ഷാജിയെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാൾക്കെതിരെ വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ചാലക്കുടി എസ്എച്ച്ഒ എം.കെ. സജീവിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.