പാലിയേക്കരയിലെ ടോള്‍ പിരിവില്‍ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണം. 100 മീറ്ററില്‍ കൂടുതല്‍ വാഹങ്ങളുടെ നിര പാടില്ല.അങ്ങനെ വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹങ്ങളെ കടത്തിവിടണം.ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്കി. പൊതുപ്രവർത്തകൻ ഒ ആര് ജെനീഷ് സമർപ്പിച്ച പൊതു താത്പര്യം ഹർജിയിലാണ് കോടതി ഇടപെടല്‍. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
പാലിയേക്കര ടോള്‍ പിരിവില്‍ ഹൈക്കോടതി ഇടപെടല്‍! 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്ന് പോകണം, 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ല
bypudukad news
-
1
Ivide entha nadappakkane ippo
മറുപടിഇല്ലാതാക്കൂ