Pudukad News
Pudukad News

അഗതി മന്ദിരത്തില്‍ വെച്ച്‌ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചു, ക്രൂരമര്‍ദനം; പാസ്റ്റര്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍


അഗതി മന്ദിരത്തില്‍ വെച്ച്‌ കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയും മുറിയ്ക്കുകയും ചെയ്ത് സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍.പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തില്‍ വെച്ചാണ് കൊലക്കേസ് പ്രതിയായ എറണാകുളം അരൂര്‍ സ്വദേശി സുദര്‍ശന് (44) ക്രൂരമായ മര്‍ദനമേറ്റത്. സംഭവത്തില്‍ അഗതിമന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമല്‍ , നിതിൻ, എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്‍റെ ഉടമസ്ഥരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനാണ് സുദര്‍ശനെ പിടികൂടുന്നത്. തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് സുദര്‍ശനെ അഗതിമന്ദിരത്തിലെത്തിക്കുകയായിരുന്നു.അഗതി മന്ദിരത്തില്‍ വെച്ച്‌ സുദര്‍ശൻ അക്രമം കാട്ടി. തുടര്‍ന്ന് ഇവിടെ വെച്ച്‌ സുദര്‍ശനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയന്നത്. മര്‍ദനത്തെ തുടര്‍ന്ന് അവശനായതോടെ സുദര്‍ശനെ അഗതി മന്ദിരത്തിന്‍റെ വാഹനത്തില്‍ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്ന് വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സുദര്‍ശൻതൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 11 കേസുകളിലെ പ്രതിയാണ് സുദര്‍ശൻ. പ്രതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലാണ്. അക്രമികള്‍ കത്തികൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചേര്‍ത്തലയില്‍ മുനീര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദര്‍ശൻ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price