മാള അഷ്ടമിച്ചിറയിൽ ബൈക്ക് അപകടത്തിൽ യുവതിക്ക് ദാരുണന്ത്യം. പുത്തൻചിറ സ്വദേശി പുല്ലൂപറമ്പിൽ ജേക്കബിന്റെ ഭാര്യ ലിജ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. ഭർത്താവിനൊപ്പം അഷ്ടമിച്ചിറയിൽ നിന്നും പുത്തൻചിറയിലുള്ള വീട്ടിലേക്ക് പോകുന്ന വഴി എതിർഭാഗത്തുനിന്നും മറ്റൊരു കാറിനെ മറിക്കടന്ന് വന്ന ബൈക്ക് ജേക്കബിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ലിജ റോഡിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിജയെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ ബൈക്ക് നിർത്താതെ പോയി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ