Pudukad News
Pudukad News

സെയിൽസ് ഗേളിനെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ


സാധനങ്ങൾ വിൽക്കാൻ വീട്ടിലെത്തിയ യുവതിയെ കയറിപ്പിടിച്ച് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പയ്യാക്കൽ വീട്ടിൽ രാജീവിനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപാണ് സംഭവം. അശ്ലീല പരാമർശം നടത്തിയ രാജീവ് യുവതിയെ വീട്ടിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചെന്നാണ് പരാതി. ഭയന്ന് ഓടിയ യുവതിയെ സ്കൂട്ടറിൽ പിന്തുടർന്ന് വീണ്ടും അപമാനിക്കുന്ന തരത്തിൽ പെരുമാറി എന്ന് പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐമാരായ ദിനേശ് കുമാർ, സതീശൻ, എഎസ്ഐ സുനിത, സിവിൽ പോലീസ് ഓഫീസർമാരായ രാജശേഖരൻ, മുരളികൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price