വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.പരിയാരം അന്ത്രക്കാംപാടം സ്വദേശി പള്ളത്തേരി വീട്ടിൽ ബിജുവാണ് അറസ്റ്റിലായത്.
കുറ്റിച്ചിറ കൂർക്കമറ്റത്ത് താമസിക്കുന്ന പുല്ലൂർ ഈരകം സ്വദേശി തൊമ്മാന വീട്ടിൽ ബിനുവിൻ്റെ വീടുകയറിയാണ് പ്രതി ആക്രമണം നടത്തിയത്.ആക്രമണത്തിൽ
ബിനുവിനും ഭാര്യ പ്രിയക്കും മക്കളായ സ്പൈറ, റോണോ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഈ മാസം 9നായിരുന്നു കേസിനാസ്പദമായ സംഭവം.ബിനു ഫോണിലൂടെ ബിജുവിനെ പരിഹസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.സംഭവ ശേഷം ഒളിവിൽ പോയ പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു.
വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. കൃഷ്ണൻ ,സബ് ഇൻസ്‌പെക്ടർ വെൽസ് കെ തോമസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻ്റ് ചെയ്തു.