Pudukad News
Pudukad News

2.58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ


2.58 ഗ്രാം എംഡിഎംഎയുമായി  യുവാവ് അറസ്റ്റിൽ.
പടിയൂർ  മുഞ്ഞനാട് സ്വദേശി മലയാമ്പള്ളം വീട്ടിൽ  മുഹമ്മദ് ബഷീർ (29 )നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും 2.58 ഗ്രാം എം.ഡി.എം.എ പിടികൂടി.മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരം തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ചതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീം, മതിലകം പോലീസ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ബഷീർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിനെ പൊലീസ് പിന്തുടർന്ന് തടയുകയും തുടർന്ന് നടത്തിയ ദേഹ പരിശോധനയിൽ ജീൻസ് പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 2.58 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. 
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ ഷാജി, സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ അനു ജോസ്, എ എസ് ഐ പ്രജീഷ്, സിവിൽ പോലീസ് ഓഫീസർ അജീഷ്, തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പ്രദീപ്, എ എസ് ഐ ലിജു, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, നിശാന്ത്  എന്നിവർ ചേർന്നാണ് ബഷീറിനെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price