Pudukad News
Pudukad News

പോക്സോ കേസിൽ 94 കാരന് ആറ് വർഷം തടവ്


മുല്ലപ്പൂ തരാം എന്ന് പറഞ്ഞു 
12കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 94 കാരന് ആറു വർഷം വെറും തടവും 25,000 രൂപ പിഴയും ശിക്ഷ.
പുന്നയൂർക്കുളം പനന്തറ സ്വദേശി കുട്ടനെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2024 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മുല്ലപ്പൂ തരാം എന്ന് പറഞ്ഞ് സൈക്കിളിൽ വരികയായിരുന്ന കുട്ടിയെ തടഞ്ഞുനിർത്തി  വീടിന് പുറകിലെ വിറകുപുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. വടക്കേക്കാട് പോലീസ്  അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന്  വേണ്ടി അഡ്വക്കേറ്റ് കെ എസ് ബിനോയ് അഹാജരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price