Pudukad News
Pudukad News

വീണ്ടും റെക്കോഡ് തൊട്ട് സ്വര്‍ണം... ഒരു പവൻ ആഭരണം വാങ്ങാന്‍ 70000 ചെലവാകും, ഇന്നത്തെ നിരക്ക് അറിയാം


സ്വര്‍ണം വാങ്ങാനിരിക്കുന്നവരുടെ നെഞ്ചില്‍ തീ കോരിയിട്ട് പവന്‍വിലയില്‍ വന്‍ കുതിപ്പ്. ആഗോള സാമ്ബത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ തന്നെ സ്വര്‍ണവിലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ് വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാണ്.വേനലവധിക്കാലം ആരംഭിച്ചതോടെ കേരളത്തില്‍ വിവാഹങ്ങള്‍ സജീവമായിരിക്കുകയാണ്. വിഷുവിന് മുൻപ് പലരും വിവാഹങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വിഷു കഴിഞ്ഞ് മേയ് അവസാനം വരെയും കേരളത്തില്‍ വിവാഹ സീസണാണ്. അതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണ് ഇത്. ഈ സാഹചര്യത്തിലാണ് വില കുത്തനെ കൂടിയിരിക്കുന്നത്.സമീപകാലത്തെങ്ങുമില്ലാത്ത വിധത്തില്‍ ആണ് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 8235 രൂപയായിരുന്ന ഗ്രാം പൊന്നിന് ഇന്ന് 8340 രൂപയായി. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും ഉയര്‍ന്ന ഗ്രാം നിരക്കാണ് ഇത്. കേരളത്തില്‍ പൊതുവെ പവന്‍ കണക്കിലാണ് സ്വര്‍ണം വാങ്ങിക്കുന്നത്.ഒരു പവന്‍ സ്വര്‍ണത്തിന് 840 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 65580 രൂപയായിരുന്ന പവന്‍ പൊന്നിന്റെ വില ഇന്ന് 66420 എന്ന നിലയിലേക്ക് എത്തി. വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങുന്നവര്‍ ആഭരണമായാണ് വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങിക്കുമ്ബോള്‍ ഈ വില നല്‍കിയാല്‍ മതിയാകില്ല.ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ജ്വല്ലറികള്‍ ആഭരണത്തിന് ഈടാക്കും. ആഭരണത്തിന്റെ ഡിസൈന്‍ കൂടുന്നതിന് അനുസരിച്ച്‌ പണിക്കൂലിയും വര്‍ധിക്കും. നിലവിലെ വില പ്രകാരം ഒരു പവന്റെ ആഭരണത്തിന് 70000 രൂപയെങ്കിലും ചെലവാകും. 2024 ല്‍ സ്വര്‍ണവില വലിയ കുതിപ്പാണ് നടത്തിയിരുന്നത്. ഈ വര്‍ഷവും സ്വര്‍ണവില കൂടും എന്നായിരുന്നു പ്രവചനം.എന്നാല്‍ പ്രവചനങ്ങളെ പോലും അമ്പരിപ്പിക്കുന്ന തരത്തിലാണ് സ്വര്‍ണം കുതിക്കുന്നത്. ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 57200 രൂപയായിരുന്നു വില. ഇതാണ് മൂന്ന് മാസം തികയും മുന്‍പെ 66420 ല്‍ എത്തി നില്‍ക്കുന്നത്. ഇക്കാലയളവില്‍ 9220 രൂപയാണ് സ്വര്‍ണത്തിന് കുതിച്ചിരിക്കുന്നത്. അടുത്ത കാലത്തൊന്നും സ്വര്‍ണവില ഇത്രയും വലിയ കുതിപ്പ് നടത്തിയിട്ടില്ല എന്നാണ് വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price