നാടിൻ്റെ അഭിമാന താരങ്ങളെ ആദരിച്ചു


ദേശീയ ഗെയിംസിൽ ഭാരദ്വഹനത്തിൽ സ്വർണ മെഡൽ നേടിയ സുഫ്ന ജാസ്മിനേയും സംസ്ഥാനസ്ക്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലൽ, മാപ്പിള പ്പാട്ട് എന്നി ഇനങ്ങളിൽ എ ഗ്രേഡ് നേടിയ മുഹമ്മദ് അജ്സലിനേയും അനുമോദിച്ചു.വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് കമ്മൂണിറ്റി ഹാളിൽ നടന്ന അനുമോദനയോഗം കെ.കെ. രാമചന്ദ്രൻ എംഎൽഎ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് ടി.ജി. അശോകൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ റോസിലി തോമസ്, അഷ്റഫ് ചാലിയത്തൊടി തുടങ്ങിയവർ സംസാരിച്ചു.പാലപ്പിള്ളി
പറവരങ്ങത്ത് സലിം, കദീജ ദമ്പതികളുടെ മകളാണ് സുഫ്ന ജാസ്മിൻ.കന്നാട്ടുപാടം ഗവ:ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് അജ്സൽ കോഴിപ്പുറത്ത് വീട്ടിൽ ഷിഹാബുദ്ദീൻ്റേയും ഹസീനയുടെയും മകനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price