നാട്ടികയില്‍ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം.നാടോടികളായ 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്.50 വയസുള്ള കാളിയപ്പൻ, നാല് വയസുള്ള ജീവൻ, ഒരുവയസുള്ള വിശ്വ,39 വയസുള്ള നാഗമ്മ, 20 വയസുള്ള ബംഗാഴി, എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്.
തടി ലോറി പാഞ്ഞുകയറി അഞ്ചുപേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ രണ്ടുകുട്ടികളും
bypudukad news
-
0