ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെല്‍ട്രോണിന് നല്‍കേണ്ട തുകയുടെ മൂന്നു ഗഡു സർക്കാർ നല്‍കിയതോടെ പെറ്റിയടി കൂടി.
നേരത്തെ കെല്‍ട്രോണിന് തുക ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തല്‍ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്ബോള്‍ 10-25 വരെ എണ്ണത്തിനേ പിഴ ചുമത്തിയിരുന്നുള്ളൂ. പിഴ രേഖപ്പെടുത്തി ആർ.സി ഉടമയ്ക്ക് നോട്ടീസയയ്ക്കുന്നത് കെല്‍ട്രോണ്‍ ജീവനക്കാരാണ്. സർക്കാരില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ കെല്‍ട്രോണ്‍ നിയമിച്ച കരാർ ജീവനക്കാരില്‍ ഭൂരിഭാഗത്തെയും പിൻവലിച്ചിരുന്നു.
സെപ്തംബറോടെയാണ് സർക്കാർ കുടിശ്ശിക നല്‍കിത്തുടങ്ങയത്. ഇതോടെ കണ്‍ട്രോള്‍ റൂമുകള്‍ സജീവമായി. ക്യാമകള്‍ 24 മണിക്കൂറും മിഴി തുറന്ന് നിയമം ലംഘിക്കുന്നവരുടെ ചിത്രമുള്‍പ്പെടെ കണ്‍ട്രോള്‍ റൂമുകളിലെത്തിച്ചു. അഴിമതി ആരോപണത്തിനിടയാക്കിയ എ.ഐ പദ്ധതി കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് നടപ്പിലാക്കിയത്. മുഖ്യമന്ത്രിയുടെ ബന്ധുവിലേക്കും നീണ്ട അഴിമതി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പരാതി ആർ.ടി ഓഫീസില്‍ പറയാം
സ്‌കൂട്ടർ യാത്രക്കാരന് സീറ്റ് ബെല്‍റ്റിടാത്തതിന് പിഴയിട്ടതു പോലുള്ള അബദ്ധങ്ങള്‍ ഉണ്ടാകുന്നുണ്ട്. പരാതിയുണ്ടെങ്കില്‍ എൻഫോഴ്മെന്റ് ആർ.ടി ഓഫീസില്‍ പരാതി നല്‍കിയാല്‍ പിഴ പിൻവലിക്കും.
ചെലവ് 232 കോടി
പദ്ധതിക്ക് സർക്കാർ പ്രഖ്യാപിച്ച ചെലവ്-232 കോടി രൂപ
മൂന്നു മാസത്തിലൊരിക്കല്‍ കെല്‍ട്രോണിന് നല്‍കേണ്ടത്- 11.79 കോടി
പണം നല്‍കേണ്ടത് പിഴത്തുകയില്‍ നിന്ന്
14 കണ്‍ട്രോള്‍ റൂമുകളായി കെല്‍ട്രോണ്‍ ജീവനക്കാർ- 145
ആദ്യമാസങ്ങളില്‍ അയച്ച ചെല്ലാൻ-33,000
തുക മുടങ്ങിയപ്പോള്‍- 10,000നു താഴെ
0 Comments