Pudukad News
Pudukad News

ഗുരുവായൂരപ്പന് വഴിപാടായി ഫുട്ബോൾ ശിൽപം


ശ്രീഗുരുവായൂരപ്പന് വഴിപാടായി ഒറ്റമരത്തടിയിൽ തീർത്ത ഫുട്ബോൾ ശിൽപം. ചാലക്കുടി സ്വദേശിയും ശിൽപിയുമായ ഉണ്ണി മാമ്പ്രയാണ് ഈ സമർപ്പണം നടത്തിയത്. ഒന്നരലക്ഷം രൂപ മോഹവില പറഞ്ഞ ഫുട്ബോൾ ശിൽപമാണിത്. ഒരു വർഷമായി ഫുട്ബോൾ മാതൃക നിർമ്മിച്ച് വീട്ടിൽ സൂക്ഷിക്കുന്നു. പലരും ചോദിച്ചു. പക്ഷേ കൊടുക്കാൻ തോന്നിയില്ല. ഒടുവിൽ  ഗുരുവായൂരപ്പന് സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഉണ്ണി മാമ്പ്ര പറയുന്നു. മരത്തിൽ വൈവിധ്യങ്ങളായ കസേരകൾ തീർത്ത് പ്രശസ്തനാണ് ഉണ്ണി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price