നവകേരളം ജനകീയ പ്രചാരണത്തിന്റെ ഭാഗമായി പറപ്പൂക്കര പാങ്കുളം ശുചീകരിച്ചു


മാലിന്യമുക്ത നവകേരളം പദ്ധതിയിലൂടെ 
മലിനമായിക്കിടന്ന പറപ്പൂക്കര പാങ്കുളത്തിന് പുതിയ മുഖം.
നവകേരളം ജനകീയ പ്രചാരണത്തിന്റെ ഭാഗമായി പാങ്കുളം ശുചീകരിച്ചു. പഞ്ചായത്തിലെ അഞ്ച് വിദ്യാലയങ്ങളും ഒമ്പത് ഓഫീസുകളും എല്ലാ അംഗനവാടികളും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു.
കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ അദ്ധ്യക്ഷയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം റീന ഫ്രാൻസിസ്, പഞ്ചായത്ത്‌ അംഗങ്ങളായ ഷീബ സുരേന്ദ്രൻ, കെ.കെ. പ്രകാശൻ, സെക്രട്ടറി ജി. സബിത എന്നിവർ സംസാരിച്ചു.

Post a Comment

0 Comments