Pudukad News
Pudukad News

ചേർപ്പ് ഉപജില്ല സ്കൂള്‍ കലോത്സവം ചേർപ്പ് ഗവ.ഹൈസ്കൂളിൽ

ചേർപ്പ് ഉപജില്ല സ്കൂള്‍ കലോത്സവം നവംബർ 18, 25, 26, 27 തിയതികളില്‍ ചേർപ്പ് ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ നടക്കും.ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജിഷ കള്ളിയത്ത് ചെയർപേഴ്സണും ജിവിഎച്ച്‌എസ് ഹയർസെക്കൻഡറി പ്രിൻസിപ്പല്‍ ജാഫർ സാദിഖ് ജനറല്‍ കണ്‍വീനറായും ചേർപ്പ് എഇഒ എം.വി. സുനില്‍കുമാർ ട്രഷറർ ആയും കമ്മിറ്റി രൂപീകരിച്ചു.സംഘാടക സമിതി രൂപികരണ യോഗം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി.ജി. വനജ കുമാരി അധ്യക്ഷയായി.നിലവില്‍ ചേർപ്പ് സിഎൻഎൻ സ്കൂളില്‍ നവംബർ 12 മുതല്‍ നടത്താൻ നിശ്ചയിച്ചിരുന്ന ഉപജില്ലാ കലോത്സവമാണ് മുൻപ് രൂപികരിച്ച സംഘാടക സമിതിയെ ഒഴിവാക്കി നടത്തുന്നത്. ഭരണപക്ഷ അനുകൂല സംഘടനയുടെ പിടിവാശിയാണ് ഇത്തരത്തില്‍ വേദി മാറ്റാൻ കാരണമായതെന്ന് ഒരു വിഭാഗം അധ്യാപകർ ആരോപിച്ചിരുന്നു. ആരോപണമുയർത്തിയ അധ്യാപകരൊന്നും പുതിയ സംഘാടകസമിതി യോഗത്തില്‍ പങ്കെടുത്തില്ല.മുൻനിശ്ചയപ്രകാരം പഞ്ചായത്ത് യോഗം ഉണ്ടായതിനാല്‍ സമിതി ചെയർപേഴ്സണ്‍ കൂടിയായ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് സുജിഷ കള്ളിയത്തിനും മറ്റു ജനപ്രതിനിധികള്‍ക്കും സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കാനായില്ല.ഏഴായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന കലോത്സവത്തിനായി ചേർപ്പ് ഗവ. ഹൈസ്കൂള്‍ വേദികള്‍ക്ക് അസൗകര്യമുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price