പൊലിമ പുതുക്കാട് അഞ്ചാംഘട്ട പുരസ്കാര വിതരണവും സെമിനാറും സംഘടിപ്പിച്ചു


പൊലിമ പുതുക്കാടിന്റെ അഞ്ചാംഘട്ട പുരസ്കാര വിതരണം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, അജിത സുധാകരൻ, ടി.എസ്. ബൈജു, എൻ. മനോജ്‌, സുന്ദരി മോഹൻദാസ്, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ ഡോ.യു. സലിൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.എസ്. സ്വപ്ന, പുതുക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജു തളിയപ്പറമ്പിൽ, പുതുക്കാട് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി ഹരി എന്നിവർ സംസാരിച്ചു. വിവിധ പദ്ധതി വൈവിധ്യവത്കരണ സാധ്യതകളെ സംബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു.  മിൽമ മാർക്കറ്റിങ് ഓഫിസർ കെ.കെ. സുനന്ദ, പട്ടികജാതി-പട്ടിക വർഗ കോർപ്പറേഷൻ ജില്ല മാനേജർ ടി.പി. വിദ്യ എന്നിവർ വിവിധ പദ്ധതികളെക്കുറിച്ച്  സംസാരിച്ചു. അഞ്ച് ഘട്ടത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്ത  മൂന്ന് അയാൾക്കൂട്ടങ്ങളെയും എട്ട് പഞ്ചായത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാരെയും ആദരിച്ചു.173 അയൽക്കൂട്ടങ്ങളിലായി 21 ഏക്കർ സ്ഥലത്ത് 98.8 ടൺ പച്ചക്കറിയാണ് ഈ ഘട്ടത്തിൽ വിളവ് എടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price