ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ 2500 രൂപയാക്കണമെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് സമ്മേളനംസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആര്‍.രമേഷ് അധ്യക്ഷനായിരുന്നു. പുതുക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് തെക്കേത്തല, ജില്ല സെക്രട്ടറി ബാലസുബ്രമണ്യം, ജില്ല ട്രഷറര്‍ എ.ജി.മാധവന്‍, വരന്തരപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പല്ലിശ്ശേരി, യൂണിറ്റ് സെക്രട്ടറി കെ.വി.ജോസഫ്, ജോയ് മാനാടന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞടുത്തു. പ്രസിഡന്റ് വര്‍ഗീസ് തെക്കേത്തല, ജനറല്‍ സെക്രട്ടറി ജോസഫ് കരിയാട്ടില്‍, ട്രഷറര്‍ സെല്‍വില്‍ കണ്ണംപുഴ, വൈസ് പ്രസിഡന്റ് ജോയ് മാനാടന്‍, ജോ. സെക്രട്ടറി ഗോപി ചെങ്ങാലൂര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.
0 അഭിപ്രായങ്ങള്‍