താഴേക്കാട് കണ്ണിക്കര പ്രവാസി അസോസിയേഷന്റെ നാലാം വാര്‍ഷികവും ഓണാഘോഷവും വനിതകളുടെ ഓണം കളി മത്സരവും സംഘടിപ്പിച്ചു

താഴേക്കാട് കണ്ണിക്കര പ്രവാസി അസോസിയേഷന്റെ നാലാം വാര്‍ഷികവും ഓണാഘോഷവും വനിതകളുടെ ഓണം കളി മത്സരവും സംഘടിപ്പിച്ചു.കണ്ണിക്കര കുരിശു പള്ളിയ്ക്ക് സമീപം നടത്തിയ പരിപാടി ആളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ജോജോ ഉദ്ഘാടനം ചെയ്തു. കണ്ണിക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് പ്രജീത്ത് പരമേഷ് നടുവത്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിലീഷ് മാമന്‍, പഞ്ചായത്ത് അംഗം ഷൈനി വര്‍ഗീസ്,റിട്ടയേഡ് അധ്യാപകന്‍ ദേവസി കുട്ടി, എന്‍ എ പരമേശ്വരന്‍ മാസ്റ്റര്‍, പുഷ്പാവതി ടീച്ചര്‍,ജോസ് പാതേലി എന്നിവര്‍ സംസാരിച്ചു.വൈദേഹി കുറ്റിച്ചിറയും, ഉദയ കേരള മോതിരക്കണ്ണി  എന്നീ വനിത ഓണകളി ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price