വീട്ടിൽ ചാരായം വാറ്റ് നടത്തിയ യുവാവ് പിടിയിൽ


ഓണ വിപണി ലക്ഷ്യമിട്ട്  വീട്ടിൽ ചാരായം വാറ്റ് നടത്തിയ യുവാവ് പിടിയിലായി. കോടാലി മോനൊടി കുഴിമഠത്തിൽ  ബാബു (36) ആണ് പിടിയിലായത്.ഇയാളുടെ വീട്ടിൽ നിന്ന്  5 ലിറ്റർ വാറ്റ് ചാരായവും 50 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ പി ആർ അനുകുമാറും സംഘവും ചേർന്നാണ് ഇയാളെ വീട്ടിൽ നിന്നും  അറസ്റ്റ് ചെയ്തത്.
എക്സൈസ് ഉദ്യോഗസ്ഥരായ എ  സന്തോഷ്‌, കെ ബിന്ദു രാജ്,  ശോഭിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ എൽ നിത്യ, എക്സൈസ് ഡ്രൈവർ കെ കെ സുധീർ എന്നിവർ സംഘത്തിൽ  ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments