വയനാട്ടില്‍ ബെയ്‌ലി പാലം നിര്‍മ്മിച്ച സംഘത്തില്‍ മറ്റത്തൂര്‍ മൂന്നുമുറി സ്വദേശിയും. ഹേമന്തിന് മറ്റത്തൂര്‍ പഞ്ചായത്ത് വക സ്വീകരണം



വയനാട് ദുരന്ത മേഖലയിൽ  രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സൈന്യം നിർമ്മിച്ച ബെയ്‌ലി പാലത്തിന്റെ നിർമ്മാണത്തിന്റെ പിന്നിൽ പ്രവർത്തിച്ച  ആർമി ഉദ്യോഗസ്ഥനായ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് മൂന്നു മുറി  സ്വദേശി കൊല്ലിക്കര ലോഹിതാക്ഷൻ മകൻ ഹേമന്ത് കെ എൽ ന് മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ആദരവ് നൽകി. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സുമേഷ് എം. എസ്,സനല ഉണ്ണികൃഷ്ണൻ, ഷൈബി സജി,ഔസേപ്പ് കെ. ആർ, ബിജു കെ.എസ്, സെക്രട്ടറി ശാലിനി എം., ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍