യുവാവിനെ കാണാതായതായി പരാതി


പറവട്ടാനി കുന്നത്തുങ്ങരയിൽ നിന്ന് യുവാവിനെ കാണാതായതായി പരാതി. കുന്നത്തുങ്ങര സ്വദേശി ചേറ്റുപുഴക്കാരൻ വീട്ടിൽ ജോൺസൻ്റെ മകൻ 37 വയസുള്ള ജോബിയെയാണ് കാണാതായത്.ഈ മാസം ഒന്നിന് ഉച്ചതിരിഞ്ഞാണ് ഇയാളെ കാണാതായത്. പച്ച ഷർട്ടും കാവിമുണ്ടുമാണ് ധരിച്ചിരുന്നത്.വീട്ടുകാരുടെ പരാതിയിൽ മണ്ണുത്തി പോലീസ് കേസെടുത്തു. ആളെ കുറിച്ച് വിവരം ലഭിക്കുന്നവർ മണ്ണുത്തി പോലീസിൽ അറിയിക്കുക...

Post a Comment

0 Comments