Pudukad News
Pudukad News

ആഭിചാരക്രിയ നടത്തി യുവതിയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ


ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ ചാവക്കാട് പോലീസിൻ്റെ പിടിയിൽ. ചാവക്കാട് തിരുവത്ര രാരം മരക്കാർ വീട്ടിൽ ജംഷീർ (34), പുന്ന മുണ്ടോക്കിൽ ഫാറൂഖ് (34) എന്നിവരെയാണ്  ചാവക്കാട് എസ്.ഐ   പ്രീത ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കയ്യൽ നിന്നും 15 പവൻ സ്വർണ്ണാഭരണങ്ങൾ പലസമയത്തായി വാങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്. സ്വർണ്ണം തിരികെ ചോദിച്ചപ്പോൾ പരാതിക്കാരിക്ക് റോൾഡ് ഗോൾഡിന്റെ ആഭരണങ്ങൾ തിരികെ നൽകി വിശ്വാസവഞ്ചന ചെയ്യുകയും ചെയ്തു.  സ്വർണ്ണം വിറ്റു കിട്ടിയ തുക ഉപയോഗിച്ച് തമിഴ്നാട്ടിൽ ചുറ്റിക്കറങ്ങുകയും ആഢംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതി.  സിവിൽ പോലീസ് ഓഫീസർമാരായ രജനീഷ്, അനസ്, വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price