നന്തിക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പറപ്പൂക്കര പൊങ്കോത്ര ചെമ്പിപറമ്പിൽ വീട്ടിൽ 69 വയസുള്ള കരുണാകരൻ ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയിലായിരുന്നു മരണം. ശനിയാഴ്ച വൈകീട്ട് ആറരക്ക് നന്തിക്കരയിലായിരുന്നു അപകടം. സംസ്ക്കാരം നടത്തി. ഭാര്യ : രതി. മക്കൾ: രതീഷ്, രൂപേഷ്. മരുമക്കൾ: ശ്രുതി, കൃഷ്ണവേണി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ