വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക സഹായവുമായി നടന്‍ മോഹന്‍ലാല്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 25 ലക്ഷം രൂപയാണ് താരം സംഭാവന ചെയ്തത്. കമല്‍ഹാസന്‍, മമ്മൂട്ടി തുടങ്ങി ഒട്ടേറെ സിനിമാ താരങ്ങള്‍ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകള്‍ കൈമാറിയിരുന്നു.
കമല്‍ഹാസന്‍ 25 ലക്ഷമാണ് സംഭാവന ചെയ്തത്. മമ്മൂട്ടി ആദ്യ ഗഡുവായി 20 ലക്ഷവും ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷവും നല്‍കി. നടന്‍ സൂര്യയുടെ കുടുംബം (സൂര്യ, കാര്‍ത്തി, ജ്യോതിക) 50 ലക്ഷം രൂപ നല്‍കി.
ഫഹദ് ഫാസിലും നസ്രിയ നസീമും സുഹൃത്തുക്കളും ചേര്‍ന്ന് 25 ലക്ഷം സംഭാവന ചെയ്തു. വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, പേര്‍ളി മാണി അഞ്ച് ലക്ഷം എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. നടന്‍ ആസിഫ് അലിയും വയനാടിനായി പണം കൈമാറി.
0 Comments