അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു


അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മഴവില്‍ കേരളം എക്സ് ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനില്‍ ദാസാണ് പരാതി നല്‍കിയത്. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം,

 പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ചാനല്‍ ഉടമക്ക് ഇന്ന് നോട്ടീസ് നല്‍കും.


കുഞ്ഞിൻറെ ഇൻറർവ്യൂ എടുത്തതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. മാധ്യമപ്രവർത്തകരെ ആകെ അവഹേളിക്കുന്ന തരത്തിലുള്ള ഇത്തരം കോമാളിത്തരങ്ങൾ കാണിക്കുന്ന തിനെതിരെ നിരവധി മാധ്യമപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്

Post a Comment

0 Comments