ജപ്തി നോട്ടീസ് നല്‍കാനെത്തിയ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെറുമാറിയയാളുടെ പേരിൽ പോലീസ് കേസെടുത്തു


ജപ്തി നോട്ടീസ് നല്‍കാനെത്തിയ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെറുമാറിയയാളുടെ പേരിൽ പുതുക്കാട് പോലീസ് കേസെടുത്തു. പറപ്പൂക്കര അമ്പാട്ടുപറമ്പില്‍ ബാബുവിനെതിരെയാണ് കേസ്. പറപ്പൂക്കര റൂറല്‍ സഹകരണ ബാങ്കിന്റെ ജപ്തിയുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കാനെത്തിയ മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനകാരിയെ ബാബു അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്.

Post a Comment

0 Comments