അവിണിശ്ശേരി തിരുവാന്‍ച്ചിറ കുളത്തില്‍ കുട്ടുക്കാരോടെപ്പം കുളിക്കാന്‍ ഇറങ്ങിയ തമിഴ് നാട് സ്വദേശിയായ യൂവാവ് മുങ്ങി മരിച്ചു.കോയമ്പത്തുര്‍ ചുണ്ടക്കമുത്തൂര്‍ സ്വദേശി മണികണ്ഠന്‍ (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ഒല്ലൂരിലെ സെല്‍വ ഗോള്‍ഡ് കവറിങ്ങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച മണികണ്ഠന്‍. മറ്റു ജീവനക്കാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. തൃശൂരില്‍നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് മ്യതദേഹം പുറത്തെടുത്തത്. അസിസ്റ്റന്റ സ്റ്റേഷന്‍ ഓഫീസര്‍ റ്റി.എസ് ഷാനവാസിന്റ നേത്യത്വത്തില്‍ സ്‌കൂബ ഡൈവര്‍ന്മാരായ ബി. ദിനേശ്, കെ.ആര്‍.രാഗേഷ്, കെ.പ്രകാശന്‍, ജെ.ജിബിന്‍, ശിവദാസന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാ സംഘത്തിലുണ്ടായിരുന്നത്.
0 Comments