ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ വാഹനങ്ങൾ നിരത്തി പ്രതിഷേധിച്ചു


ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്ക്കാരത്തിനെതിരെ ജില്ലയിൽ പ്രതിഷേധം.
മോട്ടോർ വാഹന വകുപ്പിൻ്റെ  അത്താണി ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ വാഹനങ്ങൾ നിരത്തി ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ പ്രതിഷേധിച്ചു.സംയുക്ത കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം . ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ ആവശ്യപ്പെട്ടു. പ്രതിഷേധ സമരത്തിന് പെപ്പിൻ ജോർജ്, ശശി പ്രകാശ്, ജയശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments