ബൈക്ക് യാത്രക്കാർക്കുനേരെ കാട്ടാന പാഞ്ഞടുത്തു


ആനമല റോഡിലെ ഷോളയാറില്‍ ബൈക്ക് യാത്രക്കാർക്കുനേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് യാത്രക്കാർ ബൈക്കുകള്‍ റോഡില്‍ ഉപേക്ഷിച്ച്‌ ഓടിരക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം ഷോളയാർ പെൻ സ്റ്റോക്ക് പൈപ്പിനടുത്തുവച്ചായിരുന്നു സംഭവം. റോഡിലെ വളവില്‍ നില്ക്കുകയായിരുന്ന കാട്ടാന ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടില്ല. ആന നിന്നിരുന്ന ഭാഗത്തേക്ക് എത്തിയതോടെ കാട്ടാന ബൈക്കുകള്‍ക്കുനേരെ പാഞ്ഞടുത്തു.ഉടനെ ബൈക്കുകള്‍ റോഡില്‍ ഉപേക്ഷിച്ച്‌ ബൈക്ക് യാത്രക്കാർ ഓടിരക്ഷപ്പെട്ടു.റോഡില്‍ വീണുകിടന്ന ബൈക്കുകള്‍ക്കരികിലേക്ക് കാട്ടാന ഓടിവന്നെങ്കിലും ഒരു കാർ വന്നതിനാല്‍ മുന്നോട്ടു പോയില്ല. എറെ നേരം റോഡില്‍നിന്ന കാട്ടാന വനത്തിലേക്കു കയറിപ്പോയശേഷമാണ് യുവാക്കള്‍ ബൈക്കെടുത്ത് യാത്ര തുടർന്നത്.

Post a Comment

0 Comments