ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു


ചാലക്കുടി ചേനത്തുനാട് പുഴയിൽ  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശി ഇന്ദിര കോളനിയിലെ ഗോപാലകൃഷ്ണന്‍ മകന്‍ മണികണ്ഠന്‍(31)ആണ് മരിച്ചത്. പുഴയുടെ അക്കരവരെ നീന്തി തിരിച്ച് വരുന്നതിനിടെ കുഴഞ്ഞുപോവുകയായിരുന്നു. കലാഭവന്‍മണിയുടെ പാഡിക്കരികിലെ പലഹാരനിര്‍മ്മാണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. ചാലക്കുടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments