എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിലെ ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കി വിദ്യാഭ്യാസ വകുപ്പ്. പാഠ്യേതര നേട്ടങ്ങൾക്ക് ഇരട്ട ആനുകൂല്യം നൽകുന്നത് നിർത്തലാക്കി.ഒരേ നേട്ടത്തിന് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കും ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയിന്റും നൽകുന്ന രീതി ഇതോടെ അവസാനിക്കും. സ്കൂൾ കലോത്സവം. ശാസ്ത്രോത്സവം, കായികമേള എന്നിവയിൽ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിക്കുന്നവർക്ക് 20 മാർക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 17 മാർക്കും മൂന്നാം സ്ഥാനക്കാർക്ക് 14 മാർക്കും ലഭിക്കും.സ്പെഷൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടുന്നവർക്ക് 25 മാർക്കും, ബി. ഗ്രേഡ് നേടുന്നവർക്ക് 20 മാർക്കും, സി ഗ്രേഡുക്കാർക്ക് 15 മാർക്കും ലഭിക്കും. ജൂനിയർ റെഡ്ക്രോസിന് 10 മാർക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് 20 മാർക്കും ലഭിക്കും. സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത് എ ഗ്രേഡ് നേടുന്നവർക്ക് 20 മാർക്ക്, ബി ഗ്രേഡിന് 15 മാർക്കും സി ഗ്രേഡിന് 10 മാർക്കും ലഭിക്കും. ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് 25 മാർക്കാണ് ലഭിക്കുന്നത്.സ്കൗട്സ് ആൻഡ് ഗൈഡ്സ് 80 ശതമാനം ഹാജർ സഹിതമുള്ള പങ്കാളിത്തത്തിന് ഹയർസെക്കൻഡറി തലത്തിൽ 25 മാർക്കും, ഹൈസ്കൂൾ തലത്തിൽ 18 മാർക്കും ഗ്രേസ് മാർക്കായി ലഭിക്കും. രാജ്യപുരസ്കാർ/ചീഫ് മിനിസ്റ്റർ ഷീൽഡിന് ഹയർസെക്കൻഡറിയിൽ 40 മാർക്കും, ഹൈസ്കൂളിൽ 20 മാർക്കും ലഭിക്കും. രാഷ്ട്രപതി സ്കൗട്സ് ആൻഡ് ഗൈഡ്സ് ഹയർസെക്കൻഡറി-50, രാഷ്ട്രപതി അവാർഡ് ഹൈസ്കൂൾ -25. എൻഎസ്എസ് റിപ്പബ്ലിക് ഡേ ക്യാമ്പ് -40. എൻഎസ്എസ് സർട്ടിഫിക്കറ്റ് -20 എന്നിങ്ങനെയും ലഭിക്കും.ലിറ്റിൽ കൈറ്റസിന് 15 മാർക്ക്, ജവഹർലാൽ നെഹ്റു എക്സിബിഷന് 25 മാർക്ക്, ബാലശ്രീ അവാർഡിന് 15 മാർക്ക്, ലീഗൽ സർവീസസ് അതോറിറ്റി ക്വിസ് ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് മാർക്കും രണ്ടാം സ്ഥാനം നേടുന്നവർക്ക് മൂന്ന് മാർക്കും ലഭിക്കും. സർഗോത്സവത്തിന് എ ഗ്രേഡ് നേടുന്നവർക്ക് 15 മാർക്കും ബി ഗ്രേഡ് നേടുന്നവർക്ക് 10 മാർക്കും ലഭിക്കും.ലിറ്റിൽ കൈറ്റസിന് 15 മാർക്ക്, ജവഹർലാൽ നെഹ്റു എക്സിബിഷന് 25 മാർക്ക്, ബാലശ്രീ അവാർഡിന് 15 മാർക്ക്, ലീഗൽ സർവീസസ് അതോറിറ്റി ക്വിസ് ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് മാർക്കും രണ്ടാം സ്ഥാനം നേടുന്നവർക്ക് മൂന്ന് മാർക്കും ലഭിക്കും. സർഗോത്സവത്തിന് എ ഗ്രേഡ് നേടുന്നവർക്ക് 15 മാർക്കും ബി ഗ്രേഡ് നേടുന്നവർക്ക് 10 മാർക്കും ലഭിക്കും.
സംസ്ഥാന സ്കൂൾ കലോത്സവം/ സ്കൂൾ ശാസ്ത്രോത്സവം/ ശാസ്ത്ര സെമിനാർ/ സി.വി. രാമൻപിള്ള ഉപന്യാസ മത്സരം/ രാമാനുജൻ മെമ്മോറിയിൽ പേപ്പർ പ്രസൻറേഷൻ/ വാർത്ത വായന മത്സരം/ ഭാസ്കരാചാര്യ സെമിനാർ/ ടാലൻറ് സെർച് -ശാസ്ത്രം/ഗണിത ശാസ്ത്രം/ സാമൂഹികശാസ്ത്രം എന്നിവയ്ക്ക് എ ഗ്രേഡ് 20 മാർക്ക്, ബി ഗ്രേഡ് 15 മാർക്ക്, സി -ഗ്രേഡ് 10 മാർക്ക്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നിശ്ചയിച്ചുനൽകുന്നവക്ക് യഥാക്രമം: 20, 17, 14 മാർക്കും ലഭിക്കും.കായിക മത്സരങ്ങളിൽ അന്തർദേശീയ തലത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 100 മാർക്ക്, രണ്ടാം സ്ഥാനത്തിന് 90, മൂന്നാം സ്ഥാനത്തിന് 80, പങ്കാളിത്തത്തിന് 75 മാർക്കും ലഭിക്കും. ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാൽ 50 മാർക്ക്, രണ്ടാം സ്ഥാനത്തിന് 40, മൂന്നാം സ്ഥാനത്തിന് 30, പങ്കാളിത്തത്തിന് 25 മാർക്കും ലഭിക്കും. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിന് 20, രണ്ടാം സ്ഥാനം -17, മൂന്നാം സ്ഥാനം -14. വിദ്യാഭ്യാസ വകുപ്പ്/ സ്പോർട്സ് കൗൺസിൽ/ കായികവകുപ്പ് എന്നിവ അംഗീകരിച്ചതോ അസോസിയേഷനുകൾ നടത്തുന്ന അക്വാട്ടിക്, അത്ലറ്റിക് എന്നീ മത്സരങ്ങളിലും ഗെയിംസ് ഇനങ്ങളിലും നാലാം സ്ഥാനം വരെ നേടുന്നവർക്ക് ഏഴ് മാർക്ക് ലഭിക്കും.
0 Comments