ആമ്പല്ലൂര്‍ കുണ്ടുക്കാവ് ഭഗവതിക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാല്‍ ആഘോഷിച്ചു


ആമ്പല്ലൂര്‍ കുണ്ടുക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രസിദ്ധമായ ഇരുപത്തെട്ടുച്ചാല്‍ ആഘോഷിച്ചു. രാവിലെ പെരുവനം സതീശൻ മാരാരുടെ മേളത്തിൻ്റെ അകമ്പടിയിൽ ശീവേലി എഴുന്നള്ളിപ്പ് നടന്നു. ഉച്ചക്ക് നടന്ന പ്രസാദ ഊട്ടിൽ നിരവധി പേർ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് നടന്ന കാഴ്ചശീവേലിക്ക് പല്ലാവൂര്‍ ശ്രീധരമാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം അകമ്പടിയായി.വൈകീട്ട്  പാണ്ടിമേളത്തിൻ്റെ അകമ്പടിയിൽ കൂട്ടിഎഴുന്നള്ളിപ്പ് നടന്നു. എട്ട് ഗജവീരൻമാർ അണിനിരന്നു.തുടർന്ന് ദീപാരാധനക്ക് ശേഷം തായമ്പക, വേലവരവ്, ഡാന്‍സ് ഡ്രാമ എന്നിവ നടന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price