ആമ്പല്ലൂരിൽ തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു


എന്‍.എസ്.എസ് ആമ്പല്ലൂര്‍ മേഖലയുടെ നേതൃത്വത്തില്‍ കുണ്ടുക്കാവ് ക്ഷേത്രം അഗ്രശാലയില്‍ തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു. മേഖല കണ്‍വീനര്‍ കെ. ശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂര്‍ കരയോഗം സെക്രട്ടറി കലാസാഗര്‍ അധ്യക്ഷത വഹിച്ചു. വനിത കണ്‍വീനര്‍ രാജി അനീഷ് സ്വാഗതം പറഞ്ഞു.  മത്സരത്തിൽ ആമ്പല്ലൂര്‍, വട്ടണാത്ര, വരന്തരപ്പിള്ളി എന്നീ കരയോഗങ്ങൾ പങ്കെടുത്തു. ആമ്പല്ലൂര്‍ കരയോഗം ഒന്നാം സ്ഥാനവും, വട്ടണാത്ര രണ്ടാം സ്ഥാനവും, വരന്തരപ്പിള്ളി മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക്  സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Post a Comment

0 Comments