കല്ലൂര്‍ കിഴക്കേ പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യോനോസിന്റെ അമ്പുതിരുനാള്‍ ആഘോഷിച്ചു.

കല്ലൂര്‍ കിഴക്കേ പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യോനോസിന്റെ അമ്പുതിരുനാള്‍ ആഘോഷിച്ചു.
വ്യാഴാഴ്ച രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിയ്ക്ക് ഫാദര്‍ അല്‍ജോ കുന്നന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ ലോറന്‍സ് തൈക്കാട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകിട്ട് ദിവ്യബലിക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരുന്നു. വര്‍ണ്ണകാഴ്ചയും ഒരുക്കിയിരുന്നു. വികാരി ഫാദര്‍ വര്‍ഗീസ് തരകന്‍, അസി. വികാരി ഫാദര്‍ ജീസ് തുണ്ടത്തില്‍, തിരുനാള്‍ ആഘോഷ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 19നാണ് തിരുനാള്‍ എട്ടാമിടം.

Post a Comment

0 Comments